സഹായത്തിനായി കേണത് രണ്ട് മണിക്കൂർ; ടെക്കിയുടെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കുടുംബം

വെള്ളത്തിന് കഠിനമായ തണുപ്പായതിനാലും അപകട സാധ്യതയുള്ളതിനാലും ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

New Update
Untitled

ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സെക്ടര്‍ 150 ല്‍ വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാര്‍ മറിഞ്ഞ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി യുവാവിന്റെ പിതാവ്. 

Advertisment

27കാരനായ  യുവരാജ് മേത്തയാണ് മരിച്ചത്. വെള്ളത്തിന് കഠിനമായ തണുപ്പായതിനാലും അപകട സാധ്യതയുള്ളതിനാലും ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.


സംഭവ സ്ഥലത്ത് മൂന്ന് വകുപ്പുകളില്‍ നിന്നുള്ള 80 ഓളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും യുവ എഞ്ചിനീയറെ രക്ഷിക്കാന്‍ കഴിയാത്തത് അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് കുടുംബം ആരോപിക്കുന്നു.

Advertisment