അച്ഛനെയും എട്ട് വയസുകാരനായ സഹോദരനെയും കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച 15കാരി അറസ്റ്റിൽ

"പൊലീസിൻ്റെ പതിവ് പരിശോധനയ്ക്കിടെ, ജില്ലാ ആശുപത്രിക്ക് സമീപമായി പെൺകുട്ടിയും യുവാവും താമസിക്കുന്നതായി വിവരം ലഭിച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
varapuzha crime.jpg

ഡെറാഡൂൺ: മധ്യപ്രദേശിൽ പിതാവിനെയും എട്ട് വയസുകാരനായ സഹോദരനെയും കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിൽ. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ഹരിദ്വാറിൽ നിന്നാണ് പൊലിസ്​ കസ്റ്റഡിയിലെടുത്തത്.

Advertisment

പെൺകുട്ടിയ്ക്ക് 19 കാരനായ യുവാവുമായുള്ള ബന്ധത്തിൽ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 19 കാരൻ്റെ സഹായത്തോടെയാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയത്. സംഭവം നേരിൽകണ്ട സഹോദരനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

മാർച്ച് 15നാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. വെളിയിൽ നിന്ന് പൂട്ടിയ നിലയിലായിരുന്ന വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിതാവ് തറയിൽ മരിച്ചു കിടക്കുന്നതായും സഹോദരനെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലുമാണ് കണ്ടത്തിയത്.

ഹരിദ്വാർ ജില്ലാ ആശുപത്രിക്ക് സമീപമായി 19 കാരനൊപ്പം സംശയാസ്പദമായി ചുറ്റിനടക്കുന്നതിനിടെയാണ് പെൺകുട്ടിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതെന്ന് ഹരിദ്വാർ എസ്എസ്‌പി പർമേദ്ര ദോഭൽ പറഞ്ഞു.

"പൊലീസിൻ്റെ പതിവ് പരിശോധനയ്ക്കിടെ, ജില്ലാ ആശുപത്രിക്ക് സമീപമായി പെൺകുട്ടിയും യുവാവും താമസിക്കുന്നതായി വിവരം ലഭിച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനിടെ, പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് പെൺകുട്ടി സമ്മതിക്കുകയുമായിരുന്നു.

19 കാരൻ മുൻപും പോസ്കോ കേസിൽ പ്രതിയാണ്. ജയിലിൽ കഴിയുകയായിരുന്ന പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment