ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ ത്രാലില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൗമാരക്കാരന് പരിക്കേറ്റു.
ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ നിന്നുള്ള ശുഭം കുമാര്‍ (19) എന്ന കൗമാരക്കാരനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഒക്ടോബര്‍ 20 ന് ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ് പ്രദേശത്തെ നിര്‍മ്മാണ സൈറ്റില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.