/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ മു​ൻ​കാ​ല വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് 16 വ​യ​സു​കാ​ര​ൻ ആ​ഡം​ബ​ര വാ​ഹ​നം സ്കൂ​ട്ട​റി​ൽ ഇ​ടി​പ്പി​ച്ച് ര​ണ്ടു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു.
14 വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഏ​ഴു മാ​സം മു​മ്പു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നുള്ള വൈരാ​ഗ്യമാണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തിന്പ പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 16കാ​ര​നെ​തി​രെ ബി​എ​ൻ​എ​സ്, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ഏ​ഴു മാ​സം മു​മ്പ് പ​രാ​തി​കാ​ര​നും സു​ഹൃ​ത്തും ഒ​രു ക​ട​യി​ൽ കാ​പ്പി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ 16കാ​ര​ൻ ഇ​വ​രെ തു​റി​ച്ചു നോ​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു.
മ​റ്റു​ള്ള​വ​ർ ഇ​ട​പെ​ട്ട് വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും 16കാ​ര​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തും ഗം​ഗാ​പൂ​ർ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പ​തി​നാ​റു​കാ​ര​ൻ പി​ന്നി​ൽ വ​ന്ന് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി.
പ​തി​നാ​റു​കാ​ര​ന് വ​ഴി​കൊ​ടു​ക്കാ​നാ​യി സ്കൂ​ട്ട​ർ ഇ​ട​ത് വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​മ്പോ​ഴാ​ണ് കാ​ർ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ വ​ന്ന് ഇ​ടി​ച്ച് ക​യ​റ്റി​യ​ത്.
സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ ര​ണ്ട് കാ​ലു​ക​ളി​ലും മ​റ്റൊ​രാ​ളു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പ​രി​ക്കേ​റ്റു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us