/sathyam/media/media_files/2026/02/20/sucide-2026-02-20-18-26-47.jpg)
ലക്നോ: ഉത്തർപ്രദേശിലെ വാരണാസിയിൽ കാണാതായ കൗമാരക്കാരന്‍റെ തല മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെയും മൃതദേഹത്തിന്‍റെയും അടിസ്ഥാനത്തിൽ, ജവാരി ദണ്ഡ് കോട്ട സ്വദേശി റാംബിലാസിന്‍റെ മകൻ മംഗൾ പ്രസാദ് (16) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനുവരി 19 മുതലാണ് മംഗളിനെ കാണാതായിരുന്നു. വാരണാസിശക്തിനഗർ സംസ്ഥാന പാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാട്ടിലെ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത് സമീപവാസികളായിരുന്നു.
ശരീരത്തിന്‍റെ ഭൂരിഭാഗവും കാണാനില്ലായിരുന്നു, ചില വസ്ത്രങ്ങളും അസ്ഥികളും അകലെയായി കിടന്നിരുന്നു.
വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹത്തിന്‍റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചട്ടുണ്ട്.
കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് ജനുവരി 19ന് മംഗൾ വീട് വിട്ടുപോയതായിരുന്നു.
കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹത്തിന് ഏകദേശം 20 ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us