/sathyam/media/media_files/2025/11/22/untitled-2025-11-22-13-52-22.jpg)
ഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് എം.കെ.1 ജെറ്റ് വിമാനം ദുബായ് എയര്‍ഷോയില്‍ ഏരിയല്‍ അഭ്യാസ പ്രകടനത്തിനിടെ തകര്‍ന്നു വീണു.
നവംബര്‍ 22 വെള്ളിയാഴ്ച അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ദ്വിവത്സര പരിപാടിയുടെ അവസാന ദിവസമാണ് അപകടമുണ്ടായത്.
എയര്‍ഷോയില്‍ വെച്ച് തേജസ് വിമാനത്തില്‍ 'എണ്ണ ചോര്‍ച്ച'യുണ്ടായെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തള്ളിക്കളഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് അപകടം സംഭവിച്ചത്.
നവംബര്‍ 20-ന് എല്‍.സി.എ തേജസ് എം.കെ.1-ന് സാങ്കേതിക തകരാറുണ്ടെന്ന് ആരോപിച്ചുള്ള വീഡിയോകളെ പി.ഐ.ബി. നിഷേധിച്ചിരുന്നു. 'ദുബായ് എയര്‍ഷോ 2025-ല്‍ ഇന്ത്യന്‍ എല്‍.സി.എ. തേജസ് എം.കെ.1-ല്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടായി എന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഈ അവകാശവാദങ്ങള്‍ വ്യാജമാണ്,' എന്നായിരുന്നു പി.ഐ.ബി.യുടെ പ്രസ്താവന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us