തേജസ് എംകെ1എ യുദ്ധവിമാനം ആദ്യ പറക്കൽ ഒക്ടോബർ 17 ന് , രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്

New Update
Untitled

ഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം ഒക്ടോബര്‍ 19 ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ആദ്യ പറക്കല്‍ നടത്തും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിമാനം ഉദ്ഘാടനം ചെയ്യും.

Advertisment

ഇതോടൊപ്പം, തേജസ് എംകെ1എയുടെ മൂന്നാമത്തെ ഉല്‍പ്പാദന പാതയും എച്ച്ടിടി-40 വിമാനങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പാദന പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.


ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്. കൂടാതെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന്റെ ദര്‍ശനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Advertisment