സഹപാഠിയെ വിവാഹം കഴിക്കാൻ മൂന്ന് കുട്ടികളെ വിഷം കൊടുത്ത് കൊന്ന് അമ്മ

സംഭവദിവസം രാത്രിയില്‍ രജിത അത്താഴത്തിന് വിളമ്പിയ തൈരില്‍ വിഷം കലര്‍ത്തി നല്‍കി. മൂന്ന് കുട്ടികളും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.

New Update
Telangana

തെലങ്കാന:  സഹപാഠിയെ വിവാഹം കഴിക്കാന്‍ മൂന്ന് കുട്ടികളെ വിഷം കൊടുത്ത് കൊന്ന് അമ്മ. തെലങ്കാനയിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള സായ് കൃഷ്ണ, പത്ത് വയസ്സുള്ള മധു പ്രിയ, എട്ട് വയസ്സുള്ള ഗൗതം എന്നിവരാണ് മരിച്ച കുട്ടികള്‍.


Advertisment

45 കാരിയായ രജിതയാണ് തന്റെ മുന്‍ സഹപാഠിയെ വിവാഹം കഴിക്കാന്‍ വേണ്ടി തന്റെ മൂന്ന് കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.  രജിതയും ആശുപത്രിയില്‍ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു. 


രജിത അടുത്തിടെ തന്റെ മുന്‍ സഹപാഠിയെ ഒരു സ്‌കൂള്‍ റീയൂണിയനില്‍ കണ്ടുമുട്ടി. താമസിയാതെ അവരുടെ സൗഹൃദം പ്രണയമായി മാറി.

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനുമായി ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ രജിത തീരുമാനിച്ചു. എന്നാല്‍ തന്റെ പദ്ധതിയില്‍ കുട്ടികള്‍ ഒരു പ്രശ്‌നമാകുമെന്ന് അവര്‍ വിശ്വസിച്ചു.

സംഭവദിവസം രാത്രിയില്‍ രജിത അത്താഴത്തിന് വിളമ്പിയ തൈരില്‍ വിഷം കലര്‍ത്തി നല്‍കി. മൂന്ന് കുട്ടികളും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.


അച്ഛന്‍ ചെന്നയ്യ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴും കുട്ടികള്‍ ഉണര്‍ന്നിരുന്നില്ല. രജിതയും വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ആദ്യം മരണങ്ങളില്‍ ചെനയ്യയ്ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിച്ചു. എന്നാല്‍ അന്വേഷണം നടക്കവെ പദ്ധതി തയ്യാറാക്കിയത് രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.

Advertisment