ഹൈദരബാദ്: മുസ്ലീം വോട്ടര്‍മാരുടെ മുഖാവരം ഉയര്‍ത്തി തിരിച്ചറിയില്‍ പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
നാലാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഹൈദരബാദ്. എഐഎംഐഎം അധ്യക്ഷനും സിറ്റിങ്ങ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയാണ് മാധവി ലതയുടെ എതിരാളി.
പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥി വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളോട് മുഖാവരണം ഉയര്‍ത്താന്‍ ആവശ്യപ്പെടുകുകയായിരുന്നു.
പിന്നലെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയുമായി ഒത്തുനോക്കുകയും അതില്‍ സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദമായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു മാധവി ലതയുടെ ചട്ടലംഘനം.