യുവാവ് കുളത്തില്‍ 'മരിച്ച' നിലയില്‍: പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

കുളത്തില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ, യുവാവിന് ജീവനോടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച യുവാവിനെ പൊലീസ് വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത.

New Update
pond Untitledmo.jpg

തെലങ്കാന: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടത്തിയ ജീവനുള്ളയാളെ. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഒരു കുളത്തിലാണ് സംഭവം.

Advertisment

കുളത്തില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ, യുവാവിന് ജീവനോടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച യുവാവിനെ പൊലീസ് വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു.

നെല്ലൂര്‍ ജില്ലക്കാരനായ ഇയാള്‍ മണിക്കൂറുകളോളം വെള്ളത്തില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മരിച്ചെന്ന് കരുതി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും അത്യാഹിത വിഭാഗവും യുവാവ് ജീവനോടെയുണ്ടെന്ന് കണ്ട് ഞെട്ടി.

കഴിഞ്ഞ 10 ദിവസമായി കരിങ്കല്‍ ക്വാറിയില്‍ കത്തുന്ന വെയിലില്‍ 12 മണിക്കൂര്‍ ജോലി ചെയ്തിരുന്നെന്നും വിശ്രമിക്കാനും തണുപ്പിക്കാനുമാണ് താന്‍ വെള്ളത്തിലിറങ്ങിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Advertisment