മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയ്ക്ക് സമീപം സ്ഥാപിച്ച വയറില്‍ ഉറക്കത്തിനിടെ തൊട്ടു: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ അനിലിന് ഭാര്യയും ഒന്നര വയസ്സുള്ള ഒരു മകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

New Update
Telangana man electrocuted in sleep

തെലങ്കാന: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയ്ക്ക് സമീപം സ്ഥാപിച്ച വയറില്‍ ഉറക്കത്തിനിടെ തൊട്ട യുവാവിന് ദാരുണാന്ത്യം.

Advertisment

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 23 കാരനായ മാലോത്ത് അനില്‍ ആണ് മരിച്ചത്. 

ഒക്ടോബര്‍ 25 വെള്ളിയാഴ്ചയാണ് സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കിടക്കയ്ക്ക് സമീപം വച്ച ശേഷമാണ് അനില്‍ ഉറങ്ങാന്‍ പോയത്.

ഉറങ്ങിക്കിടക്കുന്നതിനിടെ വൈദ്യുത കമ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ശക്തമായ ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ അനിലിന് ഭാര്യയും ഒന്നര വയസ്സുള്ള ഒരു മകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Advertisment