Advertisment

ദുരിതപ്പെയ്‌ത്തില്‍ 5438 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി തെലങ്കാന സര്‍ക്കാര്‍; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തായി മഴക്കെടുതി മൂലം മരിച്ചത് 21 പേര്‍

മഴയെത്തുടര്‍ന്ന് 110 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും 4000-ത്തില്‍ അധികം ആളുകളെ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്‌തു.

New Update
rn Untitledrain

ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയില്‍ 5438 കോടി രൂപയുടെ നാശ നഷ്‌ടമുണ്ടായതായി തെലങ്കാന സര്‍ക്കാര്‍.

Advertisment

21 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തായി മഴക്കെടുതി മൂലം മരിച്ചത്. റോഡ്‌സ് ആന്‍ഡ് ബിൽഡിങ് ഡിപ്പാർട്ട്‌മെന്‍റിന് 2,362 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി സിഎം ഓഫിസ് തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.

ഇലക്‌ട്രിക്കൽ ഇൻസ്റ്റാളേഷനില്‍ 175 കോടി രൂപയുടെ നാശ നഷ്‌ടമാണ് ഊർജവകുപ്പ് കണക്കാക്കിയിരിക്കുന്നത്. 415 കോടിയുടെ വിളനാശമുണ്ടായി. 629 കോടി രൂപയുടെ നാശ നഷ്‌ടമാണ് ജലസേചന വകുപ്പ് കണക്കാക്കിയത്.

കൂടാതെ പഞ്ചായത്തീരാജ് - ഗ്രാമവികസനത്തിന് 170 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കൽ, ആരോഗ്യ വകുപ്പ് - 12 കോടി, മൃഗസംരക്ഷണ വകുപ്പ് - 25 കോടി, മുനിസിപ്പൽ ഭരണത്തിന് 1150 കോടി രൂപയുടെ നഷ്‌ടവും പൊതു സ്വത്തുക്കൾക്ക് 500 കോടി രൂപയുടെ നാശ നഷ്‌ടവുമുണ്ടായി.

മഴയെത്തുടര്‍ന്ന് 110 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും 4000-ത്തില്‍ അധികം ആളുകളെ ഈ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്‌തു. അ

Advertisment