/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
തെലങ്കാന: കന്നഡ സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ.
വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി.
നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജരാണ് മലയാളിയായ പ്രതി.
ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനെ പിന്നാലെയാണ് നിരന്തരം മെസേജ് അയച്ച് ഉപദ്രവിക്കാൻ തുടങ്ങിയത്.
സ്വകാര്യ ഫോട്ടോകളടക്കം അയച്ചാണ് ശല്യം തുടര്‍ന്നത്. കൂടാതെ വീഡിയോകളും അയച്ചു.
തുടര്‍ന്നാണ് നടി നേരിട്ട് വിളിച്ച് താക്കീത് നൽകിയത്.
വിലക്കിയതിന് ശേഷവും ശല്യം തുടര്‍ന്നു. ബ്ലോക്ക് ചെയ്തെങ്കിലും മറ്റൊരു ഫേസ്ബുക്ക് അക്കൌണ്ടിലൂടെ വീണ്ടും സന്ദേശമയക്കാൻ തുടങ്ങി.
തുടര്‍ന്നാണ് നടി ഇപ്പോള്‍ പൊലസിൽ പരാതി നൽകിയിരിക്കുന്നത്.
ഈ പരാതിയിൽ നവീനെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us