മഹബൂബാബാദ്: തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടയിലാണ് 25ഓളം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി.
സംഭവത്തിൽ പൊലീസും വനവകുപ്പും റവന്യൂ വിഭാഗവും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചു.
പാടത്തിന് സമീപത്തായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവയുടെ മൃതദേഹം കണ്ടെത്തിയത്. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയിൽ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.
കുരങ്ങന്മാർക്ക് വിഷം നൽകിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. പ്രതികളെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.