തെലങ്കാനയിലെ മരുന്ന്‌ നിർമാണശാലയിലെ സ്ഫോടനം. മരണസംഖ്യ 42 ആയി.ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന സ്ഥലം

അപകടസമയത്ത് 90പേർ പ്ലാന്റിലുണ്ടായിരുന്നു.

New Update
images(705)

ഹൈദരാബാദ്‌: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന്‌ നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.

Advertisment

തിരച്ചിലിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

അപകടത്തിൽ നിരവധി പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാവിലെ 9.28നാണ് സം​ഗറെഡ്ഡി പശ്‍മിലാരം വ്യവസായ എസ്റ്റേറ്റിലെ സി​ഗാച്ചി ഫാർമ കമ്പനിയുടെ പ്ലാന്റിലെ റിയാക്‌ടറിൽ പൊട്ടിത്തെറിയുണ്ടായത്.

അപകടസമയത്ത് 90പേർ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ ദൂരേക്ക് തെറിച്ചു. കനത്ത പുക നിറഞ്ഞതോടെ പരിസരത്തുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു.

ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം.

Advertisment