New Update
/sathyam/media/media_files/2025/12/14/temple-collapse-2025-12-14-13-49-06.jpg)
ഡല്‍ഹി; ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാല്‍ പ്രവിശ്യയില്‍ നിര്‍മ്മാണത്തിലിരുന്ന ഹിന്ദു ക്ഷേത്രം തകര്‍ന്ന് 52 വയസ്സുള്ള ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.
Advertisment
മുമ്പ് ഡര്‍ബന്‍ എന്നറിയപ്പെട്ടിരുന്ന എതെക്വിനിയുടെ വടക്ക് ഭാഗത്തുള്ള റെഡ്ക്ലിഫിലെ ന്യൂ അഹോബിലം ടെമ്പിള്‍ ഓഫ് പ്രൊട്ടക്ഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം.
നാലു നിലകളുള്ള ക്ഷേത്രം തൊഴിലാളികള്‍ സ്ഥലത്ത് ഉണ്ടായിരുന്നപ്പോള്‍ ഒരു ഭാഗം പെട്ടെന്ന് തകരുകയായിരുന്നു. കുത്തനെയുള്ള ഒരു കുന്നിന്‍ ചെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് വര്‍ദ്ധിപ്പിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us