അയോധ്യയിൽ ക്ഷേത്ര പണികൾ അതിവേഗം പുരോഗമിക്കുന്നു; ഈ വരുന്ന ഡിസംബറിൽ എല്ലാ പണികളും പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര. പ്രധാന വാതിലിനും സിംഹാസ നത്തിനും മകുടത്തിനുമായി 50 കോടി വിലവരുന്ന 45 കിലോ 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ചു

New Update
AYODHYA GOLD

ഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന വാതിലിനും സിംഹാസ നത്തിനും മകുടത്തിനുമായി 50 കോടി രൂപ വിലവരുന്ന 45 കിലോ 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ചതായി ക്ഷേത്ര നിർമ്മാണ സമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര അറിയിച്ചു.

Advertisment

ക്ഷേത്ര പണികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വരുന്ന ഡിസംബറിൽ എല്ലാ പണികളും പൂർത്തി യാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇനി എത്ര സ്വർണ്ണത്തിന്റെ ഉപയോഗമുണ്ടാകുമെന്ന വിവരം പണിപൂർത്തി യായശേഷമേ അറിയാൻ കഴിയുകയുള്ളു.