മണിപ്പൂരിലെ ജിരിബാമില്‍ 59 കാരനായ കര്‍ഷകനെ തീവ്രവാദികള്‍ കൊലപ്പെടുത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് തീയിട്ടതായി പോലീസ് പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതിനായി പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

New Update
 Jiribam

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ മെയ്‌തേയ് സമുദായത്തില്‍പ്പെട്ട 59 കാരനായ കര്‍ഷകനെ തീവ്രവാദികള്‍ കൊലപ്പെടുത്തി.  വെള്ളിയാഴ്ചയാണ് സംഭവം.സോയിബം ശരത്കുമാര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.

Advertisment

സംഭവത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഗ്രാമവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തുടങ്ങി. സോയിബം ശരത്കുമാര്‍ സിങ്ങിനെ ഫാമില്‍ നിന്ന് തിരികെ വരുന്നതിനിടെ കാണാതാവുകയായിരുന്നു, ശരീരത്തില്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ടുള്ള മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് തീയിട്ടതായി പോലീസ് പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതിനായി പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ സേനയെ വിന്യസിക്കാനും ജില്ലാ മജിസ്ട്രേറ്റ് ജിരിബാം എസ്പിക്ക് നിര്‍ദ്ദേശം നല്‍കി.

Advertisment