New Update
/sathyam/media/media_files/AEGF1nr2hr9FykzdTVSa.jpg)
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് രംഗത്ത്.
Advertisment
ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരു ശബ്‌ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ എന്‍എസ്‌ജി കമാന്‍ഡോ കേന്ദ്രം തുടങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഭീഷണി.
സന്ദേശത്തിന്‍റെ വിശ്വാസ്യത വ്യക്തമല്ല. ഏതായാലും സന്ദേശം പുറത്ത് വന്നതോടെ ഭീകരവിരുദ്ധ സ്ക്വാഡും ഉത്തര്‍പ്രദേശ് പൊലീസും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ സുരക്ഷയും കര്‍ശനമാക്കി.
തങ്ങളുടെ പള്ളി പൊളിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും അത് കൊണ്ട് ക്ഷേത്രം തകര്‍ക്കുമെന്നുമാണ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നത്. തങ്ങളുടെ മൂന്ന് സുഹൃത്തുക്കളെ കുരുതി കൊടുത്തു. അത് കൊണ്ട് ക്ഷേത്രം തകര്‍ക്കുമെന്നും ഇതില്‍ സൂചനയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us