കത്വ ആക്രമണം: തീവ്രവാദികള്‍ വീടുകളില്‍ കയറി വെള്ളം ചോദിച്ചുവെന്ന് പോലീസ്

ബുധനാഴ്ച ഉച്ചയോടെ കത്വയിലെ സൈദ ഗ്രാമത്തിന് സമീപം ഒളിച്ചിരുന്ന രണ്ടാമത്തെ ഭീകരനെ സൈന്യവും പോലീസും ചേര്‍ന്ന് വധിച്ചു. പുലര്‍ച്ചെ 3 മണിയോടെ ഒരു സിആര്‍പിഎഫ് ജവാനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jammu Untitled.4.jpg

ഡല്‍ഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ വെടിയുതിര്‍ത്ത രണ്ട് ഭീകരര്‍ വെള്ളം ചോദിച്ച് വീടുവീടാന്തരം കയറിയിറങ്ങിയതായി റിപ്പോര്‍ട്ട്. ഗ്രാമവാസികള്‍ പെട്ടെന്ന് വാതിലുകള്‍ അടക്കുകയും വിവരം സൈന്യത്തെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

Advertisment

ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്, സുരക്ഷാ സേന സ്ഥലത്തെത്തുകയും ഭീകരരുമായി വെടിവയ്പ്പ് ഉണ്ടാവുകയുമായിരുന്നു.  ഒരു ഭീകരനെ കൊല്ലുകയും ഒരു സാധാരണക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.