
മുംബൈ: ബിരുദാനന്തര ബിരുദധാരി ഉൾപ്പെടെ അഞ്ച് ഐ.എസ് ഭീകരർ അറസ്റ്റിൽ. എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഐ.എസ് ഭീകരർ അറസ്റ്റിലായത്. വിവിധ രാസായുധങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരും ഐ.എസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി രൂപീകരിച്ച"ഖിലാഫത്ത്" സംഘടനയിലെ അംഗങ്ങളാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു.
ഭീകര സംഘടനയുടെ സ്ലീപ്പർ മൊഡ്യൂളിന്റെ ഭാഗമായിരുന്ന പ്രതികൾക്ക് ബോംബുകൾ നിർമ്മിക്കുക, ആയുധങ്ങൾ വാങ്ങുക, സംഘടനയുടെ ശക്തി വർദ്ധിപ്പിക്കുക എന്നീ ചുമതലകളായിരുന്നു ഉണ്ടായിരുന്നത്. ഡൽഹി, മധ്യപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ നടത്തിയിയ റെയ്ഡിലാണ് ഐഎസ് പ്രവർത്തകർ പിടിയിലായത്.
മുംബൈ നിവാസികളായ അഫ്താബ്, അബു സുഫിയാൻ എന്നിവരെ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും അഷർ ഡാനിഷിനെ റാഞ്ചിയിൽ നിന്നും കമ്രാൻ ഖുറേഷിയെ മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ഹുസൈഫ് യെമനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയായ ഡാനിഷ്, ഗ്രൂപ്പിന്റെ നേതാവും "ഗസ്‌വ" എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നയാളുമാണ്.