New Update
/sathyam/media/media_files/2025/03/03/GTD7oamOLCThgeTMHQWu.jpg)
താനെ: വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസികളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
Advertisment
യുവതിയുടെ വളർത്തുനായയുടെ ശല്യം സഹിക്കാൻ പറ്റാതെ പരാതിപ്പെട്ട ഒരു കൂട്ടം യുവതികളെയാണ് ഇവർ അസഭ്യം പറഞ്ഞത്.
കൂടെ ഉണ്ടായിരുന്ന കുട്ടികളെ ഉപദ്രവിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
പരാതി പറയാൻ ചെന്ന ആളുകളോട് യുവതി അസഹിഷ്ണുതയോടെയാണ് പെരുമാറിയത്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നും ഏഴും എട്ടും വയസ്സുള്ള കുട്ടികളെ അക്രമിച്ചതായി യുവതിക്കെതിരെയുള്ള പരാതിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us