താനെ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 42 കാരിക്കെതിരെ പൊലീസ് കേസെടുത്തു .
മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവിൽ നിന്ന് ആവശ്യപ്പെട്ടതെന്നും മുൻകൂറായി 3.2 ലക്ഷം കൈപ്പറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
എന്നാൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൽ നിന്ന് ലഭിച്ച നിയമന ഉത്തരവാണെന്ന് പറഞ്ഞ് ഇവർ നൽകിയ രേഖകൾ വ്യാജമാണെന്ന് മനസിലാക്കിയ യുവാവ് പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് കല്യാൺ പൊലീസ് കേസ് എടുത്തു. വഞ്ചനയ്ക്കും വ്യാജരേഖ ഉണ്ടാക്കിയതിനുമാണ് കേസ്.