ഹോളി ആഘോഷത്തിനു ശേഷം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
maharashtra police

താനെ: മഹാരാഷ്ട്രയിൽ ഹോളി ആഘോഷത്തിനു ശേഷം നദിയിലിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. താനെയിലെ ബദൽപൂർ പ്രദേശത്ത് ഉൽഹാസ് നദിയിലാണ് നാല് കുട്ടികൾ മുങ്ങിമരിച്ചത്. 

Advertisment

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.  ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികൾ.


ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കിൽപ്പെടുകയുമായിരുന്നു.


ചംടോളിയിലെ പൊഡ്ഡാർ ​ഗ്രൂഹ് ​കോംപ്ലക്സ് നിവാസികളായ ആര്യൻ മേദർ (15), ഓം സിങ് തോമർ (15), സിദ്ധാർഥ് സിങ് (16), ആര്യൻ സിങ് (16) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ബദൽപൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം  ആരംഭിച്ചു. 

Advertisment