New Update
/sathyam/media/media_files/2025/04/10/HV3C9CTx3DyL1HlfGix1.jpg)
താനെ: കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
Advertisment
ശാരദ വധക്കേസുമായി ബന്ധപ്പെട്ട് 71 വയസുകാരനായ ശോഭ്‌നാഥ് രാജേശ്വർ ശുക്ലക്കെതിരെയാണ് വിധി വന്നിരിക്കുന്നത്. 2019 നവംബർ 8 ന് നടന്ന കേസിലാണ് കോടതിയുടെ വിധി.
മനഃപൂർവ്വം ആസൂത്രണം ചെയ്ത കൊലപാതകം എന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വി എൽ ഭോസാലെ ഈ കേസിനെ വിശേഷിപ്പിച്ചത്.
ജീവപര്യന്തം കഠിന തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. താനെ നഗരത്തിലെ വാഗലെ എസ്റ്റേറ്റ് പ്രദേശത്തെ വീട്ടിൽ വച്ച് ശാരദ എന്ന സ്ത്രീ മരിച്ചത്.
മൃതശരീരത്തിൽ കഴുത്തിലായി സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ മുറിപ്പാടുകളും, അതിനു ചുറ്റും മരുന്നു പുരട്ടിയിരിക്കുന്നതും മകന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us