ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ടീം പാകിസ്ഥാൻ ടീമിന് കൈ കൊടുക്കണമായിരുന്നു; കാര്‍ഗിൽ യുദ്ധ സമയത്തെ ക്രിക്കറ്റ് മത്സരം ഓര്‍മ്മിപ്പിച്ച് ശശി തരൂർ

പാകിസ്ഥാന്‍ വിരുദ്ധ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ കളിയുടെ ആത്മാവിനെ രാഷ്ട്രീയത്തില്‍ നിന്നും സൈനിക സംഘര്‍ഷത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു. 

New Update
tharoor

ഡല്‍ഹി: ഏഷ്യാ കപ്പിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി . 

Advertisment

പാകിസ്ഥാന്‍ വിരുദ്ധ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ കളിയുടെ ആത്മാവിനെ രാഷ്ട്രീയത്തില്‍ നിന്നും സൈനിക സംഘര്‍ഷത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു. 


ശശി തരൂരിന്റെ വാക്കുകള്‍ 'വ്യക്തിപരമായി, പാകിസ്ഥാനോട് ഇത്ര ദേഷ്യമുണ്ടെങ്കില്‍, കളിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ കളിക്കുകയാണെങ്കില്‍, കളിയുടെ ആത്മാവിനുള്ളില്‍ കളിക്കുകയും അവര്‍ക്ക് കൈ കൊടുക്കുകയും വേണം. 1999 ല്‍ കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ ഇത് ചെയ്തിരുന്നു. 


രാജ്യത്തിനായി നമ്മുടെ സൈനികര്‍ ജീവന്‍ നഷ്ടപ്പെട്ട അതേ ദിവസം, ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ  കളിക്കുകയായിരുന്നു.

കളിയുടെ ആത്മാവ് വ്യത്യസ്തമാണ്. രാജ്യങ്ങളോ സൈന്യങ്ങളോ തമ്മിലുള്ള സംഘര്‍ഷവുമായി അതിന് യാതൊരു ബന്ധവുമില്ല. അതാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Advertisment