കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിനൊപ്പം 'm' എന്ന അക്ഷരം ചേര്‍ത്ത് 'കേരളം' എന്ന് മാറ്റിയതല്ലാതെ കാര്യമായ വികസനമൊന്നും നടന്നില്ല. കേരളത്തിൽ യുഡിഎഫ് 85 സീറ്റുകൾ നേടും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ശശി തരൂർ

തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഇത് കേരളത്തിലെ പല പ്രദേശങ്ങളെയും 'പ്രേത നഗരങ്ങളായി' മാറ്റുന്നു.

New Update
tharoor

ചെന്നൈ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കുറഞ്ഞത് 85 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം യുഡിഎഫിന് അനുകൂലമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന ചോദ്യത്തിന്, അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും നിലവില്‍ പാര്‍ലമെന്റിലെ തന്റെ ഉത്തരവാദിത്തങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി.


കേരളത്തിലെ വികസന മുരടിപ്പിനെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിനൊപ്പം 'm' എന്ന അക്ഷരം ചേര്‍ത്ത് 'കേരളം' എന്ന് മാറ്റിയതല്ലാതെ കാര്യമായ വികസനമൊന്നും നടന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഇത് കേരളത്തിലെ പല പ്രദേശങ്ങളെയും 'പ്രേത നഗരങ്ങളായി' മാറ്റുന്നു.

ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും നിക്ഷേപകരെ സംരക്ഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ്, തീരദേശ സംരക്ഷണം തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.


പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളെക്കുറിച്ചും തരൂര്‍ നിരീക്ഷണം പങ്കുവെച്ചു. അമേരിക്കയുടെ ഇറാന്‍ വിരുദ്ധ സൈനിക നീക്കത്തിന് പിന്നില്‍ തന്ത്രപരമായ ലക്ഷ്യങ്ങളുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കുക, ആഗോള വിപണിയില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം ദുര്‍ബലപ്പെടുത്തുക എന്നിവ ഇതിന്റെ ഭാഗമായേക്കാം.


നിര്‍മ്മിത ബുദ്ധി മനുഷ്യ ചിന്തയ്ക്ക് പകരമാകുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 'ചിന്താ പ്രക്രിയയെ നിയന്ത്രിക്കാന്‍ എഐയെ അനുവദിച്ചാല്‍ മനുഷ്യ വര്‍ഗ്ഗം ദരിദ്രമായിപ്പോകും. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെട്ടതായും ഇപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment