ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ

ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി മോദി കീഴടങ്ങിയതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തരൂരിന്റെ പരാമര്‍ശം.

New Update
tharoor

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തെ നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

Advertisment

ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി മോദി കീഴടങ്ങിയതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തരൂരിന്റെ പരാമര്‍ശം.

'ഇന്ത്യയെ യുദ്ധം നിര്‍ത്താന്‍ പ്രേരിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. ആരും ഞങ്ങളോട് നിര്‍ത്താന്‍ പറയേണ്ടതില്ലായിരുന്നു, കാരണം പാകിസ്ഥാന്‍ നിര്‍ത്തുന്ന നിമിഷം ഞങ്ങള്‍ അവരോട് പറയുകയായിരുന്നു, ഞങ്ങളും നിര്‍ത്താന്‍ തയ്യാറാണ്. 

അതിനാല്‍ അവര്‍ പാകിസ്ഥാനോട് 'നിങ്ങള്‍ നിര്‍ത്തുന്നതാണ് നല്ലത്, കാരണം ഇന്ത്യക്കാര്‍ നിര്‍ത്താന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അതാണ് അവര്‍ ചെയ്തത്. അത് അവരുടെ ഭാഗത്തുനിന്നുള്ള അത്ഭുതകരമായ ഒരു പ്രവൃത്തിയാണ്.' തരൂര്‍ പറഞ്ഞു.