New Update
/sathyam/media/media_files/2025/03/09/ARdSRWBCIvbmJJYX6Exp.jpg)
കശ്മീർ: പഹൽഗാം ആക്രമണത്തിൻ്റെ പിന്നിലെ ലക്‌ഷ്യം സമൂഹത്തിൽ വേർതിരിവുണ്ടാക്കുക എന്നതാണ്. സഹോ ദരങ്ങൾ തമ്മിലടിക്ക ണം എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതുകൊണ്ട് ഈയവസരത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നില കൊള്ളുകയും ഭീകരരുടെ ഈ ഗൂഢലക്ഷ്യം തകർക്കുകയുമാണ് വേണ്ടത് എന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Advertisment
ആക്രമണം കശ്മീരി ജനതയെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. വെള്ളിയാഴ്ച കശ്മീരിലെത്തി സൈനിക ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമിച്ചുനിന്ന് ഭീകരതയെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us