/sathyam/media/media_files/2025/03/22/hhFdvdSCQ965epkQdpOD.jpg)
അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പാരാമർശം
പവന്‍, ആകാശ് എന്നിവരുടെ പേരില്‍ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെപേരില്‍ പോക്‌സോ കേസ് ചുമത്തിയിരുന്നു.
വിചിത്രമായ ഈ വിധിപ്രസ്താവ്യത്തിനെതിരേ നിരവധി മഹിളാ നേതാക്കൾ രംഗത്തുവന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ഇന്ദിരാ ജയസിംഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.
ശിവസേന ( ഉദ്ധവ് ) എം.പി, പ്രിയങ്കാ ചതുർവേദി , ജസ്റ്റിസ് മനോ ഹർ നാരായൺ മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സു പ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരിക്കുന്നു .
എന്താണ് കേസ് ?
ഉത്തർപ്രദേശിലെ കാസ് ഗഞ്ജ് ജില്ലയിലുള്ള പട്യാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ബലാൽ സംഗശ്രമത്തിലെ പോ ക്സോ കേസിലാണ് വിചിത്രമായ ഈ പ്രസ്താവ്യം ജഡ്ജി നടത്തിയി രിക്കുന്നത്.
ബലാൽസംഗവും ബലാസംഗശ്രമവും രണ്ടാണെന്നും ബലാൽ സംഗശ്രമം റേപ്പ് ചെയ്യാൻവേണ്ടിയായിരുന്നു എന്നത് തെളിയി ക്കേണ്ട ബാദ്ധ്യത വാദിഭാഗത്തിനാണെന്നും അദ്ദേഹം പരാമർ ശിച്ചു .അതുകൊണ്ടുതെന്നേ " സ്ത്രീകളുടെ മുലകളിൽ സ്പർശി ക്കുന്നതും അവരുടെ പൈജാമയുടെ വള്ളി വലിച്ചു പൊട്ടിക്കു ന്നതും ബലാൽസംഗത്തിന്റെ പരിധിയിൽ വരില്ല " എന്നദ്ദേഹം പറഞ്ഞു.
ആരാണ് ഈ ജഡ്ജി ?
1987 ൽ നിയമത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി 1990 ൽ മുൻസിഫ് മജിസ്റ്റ്രേറ്റ് ആയി ഉത്തർപ്രദേശ് സർവീസിൽ ജോലിയി ൽ പ്രവേശിച്ചു .2019 ൽ പ്രൊമോഷൻ നേടി ജില്ലാ ജഡ്ജിയായി.2022 ൽ അലഹബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജ് ആയി നിയമിതനായി.25 സെപ്റ്റംബർ 2023 ൽ അലഹബാദ് ഹൈ ക്കോട തിയിലെ സ്ഥിരം ജഡ്ജിയായി.2026 നവംബറിലാണ് റിട്ടയർമെന്റ്.
മഥുര ശ്രീകൃഷ്ണ ജന്മഭൂമി - ഷാഹി മസ്ജിദ് ഭൂമിതർക്കത്തിലെ കേ സിൽ വിചാരണ നടത്തുന്ന ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് മനോഹർ നാരായൺ മിശ്ര.2025 ഏപ്രിൽ 3 നാണ് കേസിന്റെ അടുത്ത അവധി.
2024 ൽ നടന്ന ഒരു കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യുനാനി ദാര്ശനികനായ പ്ളേറ്റോയോട് ഉപമിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത് ജസ്റ്റിസ് മനോഹർ നാരായൺ മിശ്രയായിരുന്നു.\
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us