/sathyam/media/media_files/2026/01/15/rajeev-chandrasekhar-2026-01-15-19-36-24.jpg)
ന്യൂഡൽഹി: കോണ്‍ഗ്രസ് വിബി ജി റാംജി പദ്ധതിയെക്കുറിച്ച് നുണപ്രചരണം നടത്തുന്നത് സോണിയാ ഗാന്ധി-ഉണ്ണികൃഷ്ണന്‍ പോറ്റി കൂടികാഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
കൊല്ലങ്ങളായി മാറിമാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസും നുണപ്രചരിപ്പിച്ച് ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് നാണമില്ലാത്ത പാര്‍ട്ടിയാണ്.
2014 മുതല്‍ നുണപറഞ്ഞ് ജയിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഓരോരോ നുണകള്‍ തള്ളിയ ജനങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി.
പാവപ്പെട്ടവരുടെ ക്ഷേമപദ്ധതികളിൽ ശതകോടികളുടെ അഴിമതി നടത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചരിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
2.03 ലക്ഷം കോടി രൂപ മാത്രമാണ് യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിച്ചതെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയത് 7.83 ലക്ഷം കോടി രൂപയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
വിബി ജി റാംജിയിലൂടെ 100 തൊഴില്‍ ദിനങ്ങള്‍ 125 ആയി ഉയരുമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വരുമാനം 25% വര്‍ദ്ധിക്കുമെന്നും അദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി കൃഷിജോലിക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വിബി ജി റാംജിയിൽ കൃഷിജോലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/15/rajeev-shandrasekhar-2-2026-01-15-19-40-28.jpg)
വിബി ജി റാംജിയിലൂടെ പണം നേരിട്ട് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നും ഒരു ഓഫീസില്‍പ്പോയി കൈക്കൂലി കൊടുക്കേണ്ടി വരില്ലെന്നും രാജിവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന അഴിമതി വിബി ജിറാം ജി യിൽ നടക്കില്ല എന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആയിരം കോടിയുടെ വ്യാജപദ്ധതികളാണ് കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us