/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
ന്യൂഡൽഹി: ശബരിമല സ്വർണ കൊള്ളയിൽ സംസ്ഥാന സർക്കാർ എസ്.ഐ.ടിയെ സ്വാധീനിക്കാർ ശ്രമിക്കുന്നുവെന്ന് പാർലമെൻ്റിൽ ആരോപിച്ചു കെ.സി വേണുഗോപാൽ എം.പി.
തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാന സർക്കാരിനെതിരെ പാർലമെൻ്റിൽ കെ.സി ആഞ്ഞടിക്കുകയാരുന്നു. ശബരിമലയിൽ സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് നടന്നിരിക്കുന്നത്.
ഇപ്പോഴും പല പ്രതികളും പുറത്താണ്. ഇനിയും പല പ്രതികളും പ്രത്യക്ഷപ്പെടാനുണ്ട്. അവരെയൊക്കെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്ന പ്രതീതിയാണുള്ളതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്.
എന്നാൽ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നത്.
2019-ൽ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോൾ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്.
ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us