രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു.... കോവിഡ് വാക്സിൻ സ്വീകരിച്ചവർ പുതിയ കോവിഡ് വകഭേദത്തിൽ നിന്നും സുരക്ഷിതരാണോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
covid spreading

ഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുകയാണ്. രാജ്യത്ത്  ഇന്നുവരെ  3961 പേർ പുതിയ കോവിഡ് ബാധിതരായതായി കണക്കുകൾ സൂചിപ്പിക്കുന്നു..ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച് (ICMR) ഡയറക്ടർ ഡോക്ടർ രാജീവ് ബഹലിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഇതുവരെ കോവിഡിന്റെ 4 വേരിയന്റുകളാണ് കാണപ്പെട്ടിട്ടുള്ളത്.

Advertisment

മുൻപ് മൂന്നു ഘട്ടങ്ങളിലായി ഇന്ത്യയിൽ കോവിഡ് വ്യാപനം നടന്നിട്ടുണ്ട്. അന്ന് രോഗകാഠിന്യം മൂലം നിരവധിയാളുകൾ മരിക്കുകയും ചെയ്തു. എന്നാൽ ലോകമൊട്ടാകെ വ്യാപകമായി നടന്ന വാക്സിനേഷൻ മൂലം ഫലപ്രദമായി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അന്ന് കഴിയുകയുണ്ടായി.

 എന്നാൽ ഇപ്പോൾ പലരും ചോദിക്കുന്നത് ഇതാണ്....

2022 ൽ എടുത്ത വാക്സിൻ നിലവിലുള്ള കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ പര്യാപ്തമാണോ ?കാരണം മറ്റു മൂന്നു ഘട്ടങ്ങൾ പോലെ ഇനിയും വലിയതോതിൽ വ്യാപനം നടക്കാനിടയുണ്ടെന്ന് ആളുകൾ സംശയിക്കുന്നു..

ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇപ്പോൾ വ്യാപിക്കുന്നത് JN 1 എന്ന പുതിയ വേരിയന്റ് ആണ്. ഇത്  പഴയതുപോലെ അത്ര അപകടകാരിയല്ല.

നിലവിൽ ഈ വേരിയന്റ് സിംഗപ്പൂരിലും ഹോങ്കോംഗിലും വ്യാപി ക്കുന്നുണ്ട്..ഇത് പുതിയ ഇനമല്ല.മുൻപ് വന്ന ഒമിക്രോൺ വകഭേദ ത്തിൻ്റെ സബ് വേരിയന്റ് ആണത്രേ.

ഡൽഹി എയിംസിലെ കമ്യുണിറ്റി വിഭാഗം പ്രൊഫസർ ഡോകടർ  സഞ്ജയ് റായ് യുടെ അഭിപ്രായത്തിൽ ...

ഈ പുതിയ JN 1 വേരിയന്റ് എത്രത്തോളം അപകടകാരിയാകു മെന്ന് പൂർണ്ണമായി പറയാൻ കഴിയില്ലെങ്കിലും നിലവിൽ ഇതത്ര അപകടകാരിയല്ല എന്നതാണ്. സാധാരണ പനിയും തുമ്മലുമാണ് ഇതിന്റെ ലക്ഷണങ്ങൾ. അതുകൊണ്ട് അത്ര കാര്യമായി ഭയപ്പെടാ നില്ല എന്ന് അദ്ദേഹം പറയുന്നു.

നാഗ്‌പൂർ സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും മഹാരാ ഷ്ട്രാ കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗവുമായിരുന്ന ഡോക്ടർ അവിനാഷ് ഗാവ്‌ഡെ പറയുന്നതുകൂടി കേൾക്കാം....

പുതിയ ഒമിക്രോൺ സബ് വേരിയന്റ് JN 1 വളരെ വേഗമാണ് പടരു ന്നത്. ഇത് ബാധിച്ച വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകരു ന്നത് വേഗത്തിലാണെങ്കിലും ഭയപ്പെടത്തക്ക തരത്തിലുള്ള ഗുരുത രാവസ്ഥ ഇല്ലത്രേ.

എന്നാൽ ചെറിയ കുട്ടികൾ, വൃദ്ധർ, മറ്റു രോഗങ്ങളാൽ വലയുന്ന വർ ഒക്കെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് .അവർക്ക് ഈ വേരി യന്റ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.ഇത് ബാധിച്ചവർ മറ്റുള്ള വരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതും സ്വയം ക്വറന്റൈൻ ആകേണ്ടതുമാണ്.

2022 ൽ എടുത്ത കോവിഡ് വാക്സിൻ നിലവിലെ വ്യാപനത്തെ പ്രതി രോധിക്കാൻ കഴിവുള്ളതാണോ ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മഹാരാഷ്ട്ര മുൻ അദ്ധ്യ ക്ഷൻ ഡോക്ടർ അവിനാഷ് ഫോണ്ടുവേ പറയുന്നത് .. കോവിഡ് വാക്സിൻ ഒന്നും രണ്ടും കൂടാതെ ബൂസ്റ്ററും എടുത്തവർക്ക് ഇപ്പോ ഴത്തെ വ്യാപനം ഒരളവുവരെ ചെറുക്കാൻ കഴിയും എന്നാണ്.

അതായത് വാക്സിനും ബൂസ്റ്ററുമെടുത്തവർക്ക് നിലവിൽ പുതിയ കോവിഡ് വേരിയന്റ് ബാധിക്കപ്പെട്ടാലും വലിയ ഗുരുതരമാകില്ല എന്ന് സാരം. ഇത്തരക്കാർക്ക് ഇമ്മ്യൂണിറ്റി ഏറെനാൾ ഉണ്ടാകും.

കോവിഡ് വൈറസ് ഇല്ലാതാകുന്നില്ല. അത് പുതിയ രൂപത്തിലും ഭാവത്തിലും വന്നുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർഷവും കോവിഡ് വാക്സിനേഷൻ അനിവാര്യവുമാണ്‌.

പുതിയ വാക്സിൻ ഗവേഷണം ഭരിച്ച ചെലവുള്ളതായതിനാൽ അ ത്തരമൊരു നീക്കം ഒരു രാജ്യവും നടത്തു ന്നില്ല. എന്നാൽ കോ വിഡ് വേരിയന്റുകൾ ഇതുപോലെ മാറിമാറിവരുന്നതിനാൽ ഫലപ്രദമായ വാക്സിൻ നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.

മുൻപുണ്ടായ തരത്തിലുള്ള വ്യാപകമായ വ്യാപനം പുതിയ വേരി യന്റിനും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇല്ല എന്നുതന്നെയാണ് ഡോക്ടർ അവിനാഷ് ഫോണ്ടുവേ പറയുന്നത്.

ഇതിനു കാരണമായി അദ്ദേഹം പറയുന്നത് മൂന്നു കാരണങ്ങളാണ് ....

01. ഇന്ത്യയിൽ വലിയ തോതിൽ കോവിഡ് വാക്സിനേഷൻ നടത്ത പ്പെട്ടതിനാൽ ആളുകൾക്ക് ഇമ്യുണിറ്റി വർദ്ധിച്ചിട്ടുണ്ട് . ഇത് പുതി യ വ്യാപനം തടയാൻ സാദ്ധ്യമാകും.

02.പുതിയ വേരിയന്റ് വളരെ വേഗത്തിൽ പകരുന്നുവെങ്കിലും പഴയതുപോലെ അത്ര അപകടകാരിയല്ല. പെട്ടെന്നുതന്നെ സുഖ പ്പെടുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ കൂടുതൽ ഭയപ്പെടേ ണ്ടതില്ല.

03. പലരിലും പുതിയ വേരിയന്റ് ബാധിച്ചതുതന്നെ അവർ അറി യുന്നില്ല.വൈറസ് അപകടകാരിയല്ലാത്ത തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആശുപത്രിയിൽ പോകു ന്നവരുടെ എണ്ണവും കുറവാണ്.

മൊത്തത്തിൽപ്പറഞ്ഞാൽ പഴയതുപോലെ വലിയതോതിൽ കോവിഡ്  വ്യാപനം ഉണ്ടാകാൻ സാദ്ധ്യത വളരെ കുറവാണ്. മരണനിരക്കും പരിമിതം മാത്രം. രോഗലക്ഷണങ്ങളും സാധാരണം പോലെയാണ്. എങ്കിലും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ സൂക്ഷേച്ചേ മതിയാകൂ...

Advertisment