ദുബായിൽ തകർന്നുവീണത് ഇന്ത്യൻ വ്യോമസേനയുടെ ആക്രമണക്കരുത്തായ യുദ്ധവിമാനം. അമേരിക്കൻ റഷ്യൻ വിമാനങ്ങൾക്ക് ബദലായി ഇന്ത്യ സ്വന്തമായി നിർമ്മിച്ച സൂപ്പർ ആക്രമണ വിമാനം. മണിക്കൂറിൽ 2200 കിലോമീറ്റർ വേഗവും അത്യാധുനിക റഡാർ, ആക്രമണ സംവിധാനവും. ഹിമാലയത്തിന് മുകളിലും വിന്യസിക്കാം. അതിർത്തി കടന്നുള്ള മിന്നൽ ആക്രമണങ്ങൾക്ക് ഇന്ത്യയുടെ കരുത്ത്. “ആകാശത്തിലെ അർജുൻ” ഇന്ത്യയുടെ അഭിമാനം

New Update
w-412,h-232,croprect-2x0x1916x1078,imgid-01kajzxye4nhrnx4z88fyqxa8q,imgname-tejas-jet-fighter-1763721542084

ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആക്രമണക്കരുത്തും സേനയുടെ അഭിമാന സ്തംഭവുമായ തേജസ് യുദ്ധവിമാനം ദുബായിൽ വ്യോമാഭ്യാസത്തിനിടെ തകർന്നു വീണത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് നാണക്കേടായി.

Advertisment

റഷ്യൻ, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ബദലായി മൂന്നു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധവിമാനം.


ഇതാദ്യമായല്ല തേജസ് അപകടത്തിൽ തകരുന്നത്. രാജസ്ഥാനിലെ ജയ്സാൽമീരിൽ കഴിഞ്ഞ വർഷം തേജസ് തകർന്നു വീണിരുന്നു.


കോളേജ് ഹോസ്റ്റലിന് മുന്നിലായിരുന്നു അപകടം. വിമാനത്തിലെ രണ്ട് പൈലറ്റുമാരും രക്ഷപെട്ടിരുന്നു. വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ശത്രുക്കൾക്ക് വൻ ഭീഷണിയായിരുന്നു.

2733114-tejas-1-21112025

കാലപ്പഴക്കം ചെന്ന മിഗ് യുദ്ധവിമാനങ്ങൾ ഒഴിവാക്കുന്നതിന് പകരമായാണ് തേജസ് സേനയുടെ ഭാഗമാക്കിയത്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ നിന്ന് 97തേജസ് വിമാനങ്ങൾ വാങ്ങാൻ 62000 കോടിയുടെ കരാറിന് കേന്ദ്രം അടുത്തിടെ അനുമതി നൽകിയിരുന്നു. നിലവിൽ 40 തേജസ് വിമാനങ്ങൾ വ്യോമസനയുടെ ഭാഗമാണ്.


ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് വ്യോമസേനയുടെ ആക്രമണക്കരുത്ത് കൂട്ടുന്നതായിരുന്നു. പാക്കിസ്ഥാന്റെയും ചൈനയുടെയും ഭീഷണി നേരിടാൻ തേജസ് കരുത്തായി മാറുമായിരുന്നു.


2029 ഓടെ 83 വിമാനങ്ങൾ വിതരണം ചെയ്യാനുള്ള കരാറിൽ എച്ച്എഎൽ ഏർപ്പെട്ടു. സെപ്തംബർ 25ന് ഒപ്പുവച്ച പുതിയ കരാറിൽ 2027 നും 2034 നും ഇടയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന 97 വിമാനങ്ങൾ കൂടി കൂട്ടിച്ചേർത്തു.

ഇതിനോടൊപ്പം തന്നെ തദ്ദേശീയ യുദ്ധവിമാന രംഗത്തെ ഇന്ത്യയുടെ മുന്നേറ്റ‌ത്തിന്റെ ഭാഗമായി 2027 ഓടെ കൂടുതൽ നൂതനമായ തേജസ് എംകെ2 വിമാനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എച്ച്എഎൽ. “ആകാശത്തിലെ അർജുൻ” എന്നാണ് തേജസിനെ പ്രതിരോധ വിദഗ്ധർ  വിശേഷിപ്പിക്കുന്നത്.

tejas-jpg

മറ്റ് രാജ്യങ്ങൾക്കില്ലാത്ത തേജസ് യുദ്ധവിമാനം ഇന്ത്യൻ വ്യോമപ്രതിരോധത്തിലെ കരുത്തനായിരുന്നു. അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങൾ, നവീന റഡാർ, മെച്ചപ്പെടുത്തിയ ആയുധശേഷി എന്നിവയെല്ലാം ഇലക്‌ട്രോണിക് യുദ്ധരംഗത്തിന് യോജിച്ചതായിരുന്നു. 


മണിക്കൂറിൽ 2200 കിലോമീറ്റർ വരെ വേഗം. ഹിമാലയം അതിരിടുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേർന്ന യുദ്ധവിമാനം. 65 ശതമാനം സാമഗ്രികളും ഇന്ത്യൻ നിർമ്മിതമാണ്.


ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ ഉൾപ്പെടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ വഹിക്കും. പാക്കിസ്ഥാൻ അതിർത്തി ലക്ഷ്യമിട്ട് രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാൽ വ്യോമതാവളത്തിലാണ് ആദ്യ സ്ക്വാഡ്രൻ വിന്യസിച്ചത്.

അടുത്തിടെ വ്യോമസേനയിൽ നിന്നു വിരമിച്ച മിഗ് 21നു പകരമാണ് തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്‍റെ (എൽസിഎ) പരിഷ്കരിച്ച പതിപ്പായി തേജസ് എംകെ1എ വ്യേമസേനയിൽ ഉൾപ്പെടുത്തിയത്.

thejas-aircraft

ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കാര്യത്തിലും പ്രഹരശേഷിയിലും ചെറു യുദ്ധവിമാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ തേജസുണ്ട്. ഇന്ത്യ തദ്ദേശീയമായാണ് തേജസ് ജെറ്റുകൾ നിർമിക്കുന്നതെന്നത് ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്കും കരുത്തായിരുന്നു.

ഈ രംഗത്ത് ഇന്ത്യ വലിയ ശക്തമായി മാറുകയുമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. ഇത്തരത്തിൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുമ്പോൾ രാജ്യത്തെ നിരവധി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും അനുബന്ധ ഓർഡറുകൾ ലഭിക്കും.

അവയുടെ വരുമാനം കുതിക്കാനും അതു സഹായിക്കും.  ദുബായ് എയ്‍റോഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.


സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു.


നാലായിരത്തിലേറെ പരീക്ഷണപറക്കലുകൾക്ക് ശേഷമായിരുന്നു തേജസ് വ്യോമസേനയുടെ ഭാഗമായത്. ചൈനയുടെ നീക്കങ്ങൾക്ക് മറുപടി നൽകാനായി പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരുന്നു.  

ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്.  


തേജസിന്റെ എൻജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.  


ബലാക്കോട്ട് മോഡൽ ആക്രമണങ്ങൾക്ക് തേജസ് ഉപയോഗിക്കാമെന്ന് വ്യോമസേനാ മേധാവി പറഞ്ഞിരുന്നു. ചൈനയുടെയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് തേജസ്. തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നിരുന്നു.

തേജസ്സ് യുദ്ധവിമാനം കൂടുതലായി വാങ്ങാൻ മലേഷ്യ കരാറൊപ്പിടാനിരിക്കെയാണ് അപകടം. വിമാനങ്ങൾ കൈമാറുന്നതിനൊപ്പം നിലവിൽ മലേഷ്യ ഉപയോഗിക്കുന്ന റഷ്യൻ നിർമിത സുഖോയ് 30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കുള്ള താവളം സജ്ജമാക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

00teha-1756678173721-530ddec9-cb64-45a8-bccc-7c2531e25d8d-900x546

എച്ച്എഫ്-24 മാരുതിനു ശേഷം എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമെന്ന ഖ്യാതിയും തേജസിനുണ്ട്. നീണ്ട പരീക്ഷണ പറക്കലുകൾക്കും സാങ്കേതിക പരിശോധനകൾക്കും ശേഷം 2015-ലാണ് തേജസ് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

സാങ്കേതികവിദ്യയുടെ കാര്യത്തിൽ വമ്പൻമാരായ വിദേശ യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ് തേജസ്. ദുബായിൽ തേജസിന് എന്താണ് സംഭവിച്ചതെന്ന് ഇനി വിശദമായ പരിശോധനകളിലൂടെ കണ്ടെത്തണം.

Advertisment