തേജസ് വിമാന ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിങ് കമാൻഡർ നമൻഷ് സ്യാൽ

New Update
thejas jet

ഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു വീരമൃത്യു വരിച്ചത് വ്യോമസേന വിങ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശിലെ കം​ഗ്ര സ്വദേശിയാണ് നമൻഷ്. 

Advertisment

ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെയാണ് വിമാനം തകർന്നുവീണ് കത്തി അപകടമുണ്ടായത്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾ‌പ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയര്‍ന്നു പറന്ന് കരണം മറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു.

Advertisment