ഡല്‍ഹി: ഡല്‍ഹിയെ വിഴുങ്ങി കനത്ത മൂടല്‍മഞ്ഞ്. ഉത്തരേന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ ദൃശ്യപരത ഗണ്യമായി കുറഞ്ഞതു മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 37 വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തു.
നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം കുറഞ്ഞ ദൃശ്യപരത ലാന്‍ഡിംഗിന് സജ്ജീകരിക്കാത്ത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി
ഐജിഐ എയര്‍പോര്‍ട്ടിനൊപ്പം അമൃത്സര്‍, ജമ്മു, ആഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ദൃശ്യപരത കുറവായത് സേവനങ്ങളെ ബാധിച്ചു.
അതേസമയം, ബുധനാഴ്ച മുതല്‍ താപനില വീണ്ടും കുറയാന്‍ തുടങ്ങുമെന്നും വെള്ളിയാഴ്ചയോടെ ഇത് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ 7 ദിവസത്തെ പ്രവചനം സൂചിപ്പിക്കുന്നത്
വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ടും വ്യാഴം, വെള്ളി ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.