/sathyam/media/media_files/Dbs5iAw2gLvYxt2teaxg.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച സമാപനം.
മുഖ്യ തിരുന്നാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം 3 .30 ന് വസന്ത് വിഹാർ ഹോളി ചൈൽഡ് ഓക്സിലിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഫാ. ആൽബിൻ താന്നിക്കാട്ട് മുഖ്യ കർമികത്വം വഹിക്കും, തിരുന്നാൾ സന്ദേശം ഫാ. മാത്യു തൂമുള്ളിയിൽ, സഹ കാർമികര്‍ ജോമി വാഴക്കാലയിൽ, ഫാ.ജോമോൻ കൈപ്പറമ്പടാൻ ഫാ അരുൺ അറക്കൽ, ഡേവിസ് കള്ളിയത്തു പറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയും തുടർന്ന് വാദ്യമേളങ്ങളോടുകൂടിയ പ്രദക്ഷിണവും ഉണ്ടായിരിക്കും.
വൈകുന്നേരം 6 മണി മുതൽ പ്രശസ്ത ടെലിവിഷൻ താരങ്ങളെ അണിനിരത്തി ഗിന്നസ് മജിഷ്യൻ വിൽസൺ ചമ്പക്കുളം നയിക്കുന്ന തിരുവിതാംകൂർ ഹാസ്യകലയുടെ വൈറൽ കട്സ് കോമഡി മെഗാ ഷോ, തുടർന്ന് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ജൂലൈ 30 ഞായറാഴ്ച രാവിലെ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9136241312.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us