സ്വമേധയാ വിരമിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറുകയോ ചെയ്യുക. തിരുപ്പതി ക്ഷേത്രത്തിലെ 18 അഹിന്ദുക്കളായ ജീവനക്കാരോട് ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയമായ പവിത്രത സംരക്ഷിക്കാനുമുളള പ്രതിജ്ഞാബദ്ധത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു.

New Update
thirupati temple

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ അഹിന്ദുക്കളായ പതിനെട്ട് ജീവനക്കാർക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്.

Advertisment

അഹിന്ദുക്കളായ ജീവനക്കാരോട് സ്വമേധയാ വിരമിക്കാനോ അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയമായ പവിത്രത സംരക്ഷിക്കാനുമുളള പ്രതിജ്ഞാബദ്ധത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു.

ഈ തീരുമാനം ട്രസ്റ്റി ബോര്‍ഡിന്റെ ആണെന്നും അധികൃതര്‍ അറിയിച്ചു. പതിനെട്ടുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Advertisment