/sathyam/media/media_files/2026/02/23/thiruppathi-ladu-2026-02-23-14-43-45.jpg)
ഹൈദരാബാദ്: തിരുപ്പതി തിരുമലയില്‍ ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ ലബോറട്ടറി ആരംഭിക്കും.
പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 60 അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നവീന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 കോടി രൂപയുടെ ലാബ് ആണ് സ്ഥാപിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിയും ബിജെപി എംഎല്‍എയുമായ വൈ സത്യകുമാര്‍ യാദവ് പറഞ്ഞു.
നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി, ബദാം, പയര്‍, പഞ്ചസാര, ഏലം, മഞ്ഞള്‍, മുളകുപൊടി അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ലാബ്. ഇതിനായി ഫ്രാന്‍സില്‍ നിന്ന് 3.5 കോടി രൂപയ്ക്ക് 'E-Tongue, E-Nose ' മെഷീനുകള്‍ ഇറക്കുമതി ചെയ്യും.
നെയ്യിന്റെ ഗുണനിലവാരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഈ മെഷീനുകള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ലാബ് പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത മാസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെയ് മാസത്തോടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us