/sathyam/media/media_files/2025/01/18/SXa2XL5FPeZNNOBlIZNO.jpg)
ഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 11 മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഒമ്പത് ബില്ലുകളാണ് കേന്ദ്രത്തിന്റെ പരിഗണനയിൽ ഉള്ളത്.
ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. മാര്‍ച്ച് ഒമ്പത് മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
യോഗത്തിൽ സർക്കാർ പ്രതിപക്ഷ സഹകരണം തേടി. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കൽ, ഇന്ത്യയുടെ വിദേശനയം, വോട്ടർപട്ടിക പരിഷ്‍കരണം, യു.ജി.സി പുതിയ മാർഗനിർദേശം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം.
ഈ വിഷയങ്ങൾ പാർലമെന്റ് ഇതിനോടകം ചർച്ച ചെയ്തതാണെന്നും ബജറ്റ് സംബന്ധിച്ച കാര്യങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us