ശ്രീരാമനോട് ഭക്തിയുള്ളവര്‍ ക്രമേണ അഹങ്കാരികളായി, അഹങ്കാരികളെ രാമന്‍ 241-ല്‍ നിര്‍ത്തി: ബിജെപിക്കെതിരെ പരിഹാസവുമായി ആര്‍എസ്എസ് നേതാവ്

പൊതുസേവനത്തില്‍ വിനയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസംഗിച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്  ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം.

New Update
RSS leader

ഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമായത് 'അഹങ്കാരം' എന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. വ്യാഴാഴ്ച ജയ്പൂരിനടുത്തുള്ള കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയചാണ് ഇന്ദ്രേഷ് കുമാര്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

Advertisment

ശ്രീരാമനോട് ഭക്തിയുള്ളവര്‍ ക്രമേണ അഹങ്കാരികളായി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും അഹങ്കാരത്താല്‍ ശ്രീരാമന്‍ അവരെ 241 ല്‍ നിര്‍ത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 241 സീറ്റുകള്‍ നേടിയെങ്കിലും ഭൂരിപക്ഷം കടക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 2014ന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.

പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയെ രാമവിരുദ്ധരായി മുദ്രകുത്തി അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരിഹാസം. രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 234 സീറ്റുകള്‍ നേടിയിരുന്നു.

പൊതുസേവനത്തില്‍ വിനയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസംഗിച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്  ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം.

Advertisment