അന്ധേരിയില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം: മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

അഗ്‌നിശമന സേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. 

New Update
fire

മുംബൈ: മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ബഹു നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തിന് തീപിടിച്ചത്.

Advertisment

സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചു. അഗ്‌നിശമന സേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. 

രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും ഡോക്ടര്‍മാരും സംഭവസ്ഥലത്ത് ഉണ്ട്, തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്.

Advertisment