ഡല്‍ഹി: ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെയും സുരക്ഷാ സേന വധിച്ചു.
അഖ്നൂരിലെ ശിവ് മന്ദിറിന് സമീപമുള്ള ബറ്റാലില്‍ ഇന്ന് രാവിലെ 7 മണിയോടെയാണ് സൈന്യത്തിന്റെ ആംബുലന്‍സ് വാനിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. എല്ലാ ഭീകരരെയും സമഗ്രമായ ഏറ്റുമുട്ടലിന് ശേഷം സുരക്ഷാ സേന വധിക്കുകയായിരുന്നു.
ബാരാമുള്ളയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും രണ്ട് സിവിലിയന്‍ പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം.