പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം; മിന്നലേറ്റത് കൊയ്ത്ത് ജോലി കഴിഞ്ഞ് വിശ്രമിച്ചിരുന്നവർക്ക്, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
J

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാല്‍ദയില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു.

Advertisment

വ്യാഴാഴ്ച ഉച്ചയോടെ മാല്‍ദയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. മാല്‍ദയില്‍ ചന്ദന്‍ സഹാനി (40), രാജ് മൃദ, മനോജിത് മണ്ഡല്‍, അസിത് സാഹ എന്നിവരാണ് മരിച്ചത്.

ഇംഗ്ലീഷ് ബസാറില്‍ ശോഭ നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള പങ്കജ് മണ്ഡല്‍, ശ്വേതര ബീബി എന്നിവരുമാണ് മരിച്ചത്. ജില്ലയിലെ മറ്റിടങ്ങളിലായി ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊയ്ത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുന്നവര്‍ക്കാണ് മിന്നലേറ്റത്

 

 

 

 

Advertisment