പന്ന ടൈഗർ റിസർവിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് കടുവ

കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർമാർ അതിവേഗം വാഹനമോടിച്ച് സ്ഥലത്ത് നിന്ന് മാറി

New Update
tiger

ഭോപ്പാൽ:  മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് കടുവ. വിനോദസഞ്ചാരികളുമായി എത്തിയ രണ്ട് വാഹനങ്ങൾക്ക് പിന്നാലെ കടുവ ഏകദേശം 50 മീറ്ററോളം ഓടി.

Advertisment

 കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർമാർ അതിവേഗം വാഹനമോടിച്ച് സ്ഥലത്ത് നിന്ന് മാറി. ഒരു വിനോദസഞ്ചാരിയെടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

tiger attack

നിലവിൽ ഈ പ്രദേശം സന്ദർശിക്കരുതെന്ന് വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവയുടെ പെരുമാറ്റവും ഇതുവരെ ആരെയെങ്കിലും ആക്രമിച്ചിട്ടുണ്ടോയെന്ന് നിർണ്ണയിക്കാനും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

ഏകദേശം 18 മാസം പഴക്കമുള്ള P-141 എന്ന പെൺകടുവയാണ് വിനോദസഞ്ചാരികളെ പിന്തുടർന്നത്. പന്ന ടൈഗർ റിസർവിൽ ഇതിനുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.

Advertisment