New Update
/sathyam/media/media_files/2025/02/06/ag8B9U2NOBA4ygmQkhwG.jpg)
തിരുപ്പതി: തിരുപ്പതി കാര്‍ഷിക സര്‍വകലാശാലയില്‍ ഐഇഡികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയില്‍ വഴി ഭീഷണി. പ്രിന്‍സിപ്പലിനും ആഭ്യന്തരമന്ത്രിക്കും അയച്ച ഇമെയിലില്‍ 'കാര്‍ഷിക കോളേജ് ഇരട്ട പൈപ്പ് ഐഇഡി സ്‌ഫോടനത്തിന് ഇരയാകും' എന്നാണ് പറയുന്നത്.
Advertisment
ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 8.45 നാണ് 'സ്വാതി ബിലാല്‍ മാലിക്' എന്ന വ്യക്തിയുടെ ഐഡിയില്‍ നിന്ന് സന്ദേശം ലഭിച്ചത്
ഇമെയില്‍ പ്രകാരം, മധുര ജില്ലയിലെ തിരുപ്പറന്‍കുണ്ഡ്രം കുന്നില്‍ സ്ഥിതി ചെയ്യുന്ന മുരുകന്‍ ക്ഷേത്രത്തിന്റെയും സിക്കന്ദര്‍ ദര്‍ഗയുടെയും പ്രശ്‌നത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് പറയുന്നു.
ഐഇഡികള്‍ക്കായുള്ള ഫ്യൂസിംഗ് സംവിധാനങ്ങള്‍ അണ്ണാ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ വിഭാഗത്തിലാണ് നിര്‍മ്മിച്ചതെന്നും വ്യാഴാഴ്ച ഉപകരണങ്ങള്‍ സജീവമാക്കുമെന്നും ഇമെയിലില്‍ അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us