അനധികൃത പടക്ക നിര്‍മ്മാണം, തിരുപ്പൂരിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തിരുപ്പൂരിൽ പടക്ക നിർമ്മാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

New Update
do not

കോയമ്പത്തൂർ: തിരുപ്പൂരിൽ പടക്ക നിർമ്മാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. വീടിൻ്റെ ഒരു ഭാഗത്ത് അനധികൃതമായി പടക്കങ്ങൾ നിർമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment

സ്‌ഫോടനത്തിൽ രണ്ട് വീടുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും തകർന്നു. മരിച്ചവരില്‍ തിരുപ്പൂർ സ്വദേശി കുമാർ, ഒമ്പത് മാസം പ്രായമുള്ള ആലിയ ഷെറിൻ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച ഒരു സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പൊന്നമ്മാൾ നഗറിലെ കാർത്തിക്കിൻ്റെ ഇരുനില വീട്ടിലാണ് ഉച്ചയോടെ സ്‌ഫോടനമുണ്ടായത്. ഭാര്യ സത്യപ്രിയയ്‌ക്കൊപ്പമാണ് അദ്ദേഹം അവിടെ താമസിച്ചിരുന്നത്.

Advertisment