New Update
/sathyam/media/media_files/6Xjs2aCo48zw032nWh8T.jpg)
ഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അരൂപ് ചക്രവര്‍ത്തി. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മറ്റൊരാള്‍ക്ക് നല്‍കണമായിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Advertisment
അതെസമയം ഇന്ന് നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ അവസരമാണെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ജീവിതത്തിലുടനീളം അദ്ദേഹം നിരവധി മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് മറ്റൊന്നാണ്. പാസിംഗ് മാര്‍ക്ക് പോലും നേടാന്‍ കഴിയാത്തവര്‍ പാസായവരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.