/sathyam/media/media_files/2025/08/24/untitled-2025-08-24-11-11-50.jpg)
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച സിബിഐ ഉദ്യോഗസ്ഥരുടെ സംഘം ടിഎംസി എംഎല്‍എ ഡോ. സുദീപ്ത റോയിയുടെ വടക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ റെയ്ഡ് നടത്തി.
ഉദ്യോഗസ്ഥര്‍ അവിടെ എത്തിയപ്പോള്‍ ശ്രീരാംപൂര്‍ എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല. സിബിഐ ഉദ്യോഗസ്ഥര്‍ റായിയുടെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് ഹോമും സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെ പേപ്പറുകള്‍ പരിശോധിച്ചു.
ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടിഎംസി എംഎല്‍എയെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സിബിഐ ചോദ്യം ചെയ്തിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതായി മരിച്ച ഡോക്ടറുടെ കുടുംബം അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 ന് ആര്‍ജി കാര്‍ ആശുപത്രി വളപ്പില്‍ ഡോക്ടറുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയിരുന്നു.