/sathyam/media/media_files/2025/05/08/2Ij79YusBEQkDy0aZCWW.jpg)
ഡൽഹി : വിവാഹിതകളായ ഹൈന്ദവ സ്ത്രീകൾ സീമന്തരേഖയിൽ ചാർത്തുന്ന സിന്ദൂരം താൻ വിവാഹിതയാണെന്ന പ്രതീതി ജനിപ്പിക്കുന്നത്തിലുപരി ഭർത്താവിന്റെ ദീർഘായുസ്സിനുകൂടി വേണ്ടിയുള്ളതാണ്.
ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ത്രീകൾ സീമന്ത രേഖയിൽ വളരെ നീളത്തിലുള്ള സുന്ദൂര രേഖ യാണ് അണിയുന്നത്. ഭർത്താവിന് ആയുരാരോഗ്യവും ദീർഘായുസ്സും ഇതുമൂലമു ണ്ടാകും എന്നാണവർ വിശ്വ സിക്കുന്നത്.
ഭർത്താവ് മരണപ്പെട്ടാൽ പിന്നെ അവർ സിന്ദൂരം ശിഷ്ടകാലം മുഴുവൻ തൊടാറില്ല. അത്ര പവിത്രതയാണ് സിന്ദൂരത്തിന് ഹൈ ന്ദവ വിശ്വാസത്തിലുള്ളത്.
2007 ൽ ഗൗരി ഖാൻ നിർമ്മിച്ച് ഫർഹാ ഖാൻ സംവിധാനം ചെയ്ത ഷാഹ്‌റൂഖ് ഖാൻ - ദീപിക പാദുക്കോൺ നായികാനായകന്മാരായി അഭിനയിച്ച 'ഓം ശാന്തി ഓം' എന്ന സിനിമയിലെ വളരെ പ്രസിദ്ധ വും പോപ്പുലറു മായ ഒരു ഡയലോഗാണ് ഇപ്പോൾ ഉത്തരേന്ത്യൻ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
( ഒരു നുള്ള് സിന്ദൂരത്തിന്റെ വിലയെപ്പറ്റി നിനക്കെന്തറിയാം രമേശ് ബാബു, ഈശ്വരന്റെ ആശീർവാദമാണ് ഒരു നുള്ളു സി ന്ദൂരം, വിവാഹിതയുടെ നെറ്റിയിലെ മകുടമാണ് ഒരു നുള്ളു സിന്ദൂരം, സ്ത്രീകളുടെ സ്വപ്നമാണ് ഒരു നുള്ളു സിന്ദൂരം.)
ഈ ചിത്രവും ഇതേ ഡയലോഗും പാക്കിസ്ഥാനിലും വളരെ ഹിറ്റായിരുന്നു.ഒട്ടുമിക്ക ബോളിവുഡ് മൂവികളും പാക്കിസ്ഥാ നിലും റിലീസ് ചെയ്യാറുണ്ട്.
സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരതയ്ക്ക് തക്ക മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ ഏറ്റവുമടുത്ത 10 കുടുംബാംഗങ്ങളാണ് ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുവരെ കൊന്നും കൊലവിളി നടത്തിയും മറ്റുള്ളവരുടെ കരച്ചിലിലും കണ്ണീരിലും ആനന്ദം കണ്ടെത്തിയിരുന്ന അയാൾ ഇതാദ്യമായി ആ വേദനയും വിങ്ങലുകളുമെല്ലാം ഒന്നിച്ചനുഭവിക്കുന്നു.
നിരപരാധികളെ നിഷ്ടൂരം കൊന്നുതള്ളുന്ന ഭീകരരുൾപ്പടെ 100 ല്പരംആളുകളാണ് ഇന്ത്യയുടെ 24 മിസൈ ലുകൾ നടത്തിയ കൃത്യ മായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു മിസൈൽ പോലും ഉന്നം തെറ്റിയില്ല.
പാക്ക് ഭീകരർ ഇന്ത്യയിൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങൾ എല്ലാം നിഷേധി ക്കുന്നതാണ് സ്ഥിരമായി പാകിസ്ഥാൻ അവലംബിക്കുന്ന രീതി.അതുമല്ലെങ്കിൽ അത് ഇന്ത്യൻ സൈന്യ ത്തിന്റെ തന്നെ തലയിൽ കെട്ടിവച്ച് ഭീകരരെ സംരക്ഷിക്കുന്നതും പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യ ത്തിന്റെയും സ്ഥിരം ശൈലിയായിരുന്നു.
എന്നാൽ പഹൽഗാം ആക്രമണത്തിൽ അത് നടന്നില്ല. മതം ചോദി ച്ചും ,കലിമ ചൊല്ലിച്ചും,പാന്റഴിച്ചും കുടും ബത്തിന്റെയും ഭാര്യ മാരുടെയും മുന്നിൽ വച്ച് ഭീകരർ നടത്തിയ കാടത്തം ലോകത്ത് പാക്കിസ്ഥാൻ ഒറ്റപ്പെ ടാനുള്ള കാരണമായി മാറപ്പെട്ടു.
എന്തിനും ഏത് നെറികേടിനും പാക്കിസ്ഥാനെ ഐക്യരാഷ്ട്ര സഭയിൽ വരെപ്പോയി വീറ്റോ ചെയ്തു സംര ക്ഷിച്ചുപോന്ന ചൈന യും ഈ സമാനതകളില്ലാത്ത ഭീകരതയെയും പാകിസ്താനെയും തള്ളിപ്പറഞ്ഞു തടിതപ്പി. തൂറിയവനെ ചുമന്നാൽ എന്താകുമെന്ന് അവർക്ക് നന്നായറിയാം.
പാക്കിസ്ഥാൻ അസ്സംബ്ലിയിൽ സെനറ്ററും മുൻ മേജറുമായിരുന്ന താഹിർ ഇക്‌ബാൽ ഇന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ' ഹേ അള്ളാ എൻ്റെ രാജ്യത്തെ രക്ഷിക്കണേ " എന്നു പറയേണ്ട അവസ്ഥയു ണ്ടായി
ഇന്ത്യയുടെ കൃത്യമായ ആക്രമണവും പക്വതയാർന്ന വിദേശ നയതന്ത്രവും പാക്കിസ്ഥാന്റെ മുനയൊടി ക്കുന്നതായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ സംസ്ക്കാര ചടങ്ങുകളിൽ പാക്കിസ്ഥാൻ ആർമിയുടെയും നേതാക്കളുടെയും സാന്നിദ്ധ്യം ഇന്ത്യയുടെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതുമായി..
പട്ടിണിയും വിലക്കയറ്റവും തൊഴിൽ രാഹിത്യവും മൂലം വലയുന്ന പാക്കിസ്ഥാൻ ജനതയ്ക്ക് വലിയൊരു ബാദ്ധ്യതയായി മാറുകയാണ് അവിടുത്തെ നേതാക്കളും സൈന്യവും ഇവർ ഊട്ടിവളർത്തുന്ന ഭീകരരും.
പാക്കിസ്ഥാന്റെ തുടർച്ചയായുള്ള അഭ്യർത്ഥന മാനിച്ചുകൊണ്ട് രമ്യമായ ഒത്തുതീർപ്പിനുള്ള വഴികൾ തേടിഇറാൻ വിദേശകാര്യ മന്ത്രിയും സൗദി വിദേശമന്ത്രിയും ഇപ്പോൾ ഡൽഹിയിൽ സജീ വമാണ്.
ഇന്നുരാത്രി ഇന്ത്യൻ സേനയ്ക്ക് വളരെ നിർണ്ണായകമാണ്. പാക്കി സ്ഥാൻ യുദ്ധവിമാനങ്ങളും മിസൈലുകളും ഇന്ത്യൻ സൈനി കത്താവളങ്ങളും നഗരങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്താ നുള്ള പാക്കിസ്ഥാൻ നീക്കത്തെപ്പറ്റി അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.